♥️

ചിലയിടങ്ങൾ…

ഓർമ്മകൾ വേരറ്റ് പോയിടം.. അല്ല വേരറ്റ് കളഞ്ഞിടം…ചില സായാഹ്നങ്ങളിൽ അത് തിരികെ വന്നിടും…പിന്നെ തനിയെ മറവിക്ക്‌ വിട്ട് കൊടുത്തിടും…🍃
#evening #sunset

തെണ്ടിവർഗം

സമൂഹത്തിൽ ഇങ്ങനെയും ചിലർ ജീവിക്കുന്നുണ്ട് എന്ന് ഏതൊരു മനുഷ്യനും ഓർമയുണ്ടാവണം..അതിനൊരു കാരണവും ഉണ്ട്… ഏത് നിമിഷവും തെണ്ടികൾ ആകാവുന്നവർ ആണ് നാമൊക്കെ…ഇന്ന് അനുഭവിക്കുന്നത് ഓക്കെ നിന്നെക്കാളോ എന്നേക്കാളോ വലിയവൻ ,പണമുള്ളവൻ,ഭരണാധികാരികൾ ആരെങ്കിലും തട്ടിയെടുത്താലോ..നീയും തെണ്ടിയാണ്.തെണ്ടിവർഗ്ഗം….നിനക്ക് തിന്നാൻ യാചികണം .. വയറ് നിറയണം എന്നില്ല…ഉറങ്ങാൻ പറ്റണം എന്നില്ല…നിന്നെ കുറിച്ച് ആരും വേവലാതി പെടില്ല.. നിന്നെ സ്നേഹിക്കാൻ ആരും ഉണ്ടാവണമെന്നില്ല…അവരാണ് തെണ്ടിവർഗ്ഗം…ആരും ഇല്ലാത്തവർ..ആർക്കും വേണ്ടാത്തവർ…

“വൻമാളികകളുടെ ഉടമസ്ഥൻ അതിന്റെ ഉടമസ്ഥൻ ആയതെങ്ങനെ ?വീർത്ത മടിശീലകൾ വീർക്കാൻ ഇടയായത് എങ്ങനെ. ??”

തകഴിയുടെ തെണ്ടിവർഗ്ഗം എന്ന നോവലിൽ ഉയരുന്ന ഒരു സാമൂഹിക പ്രശ്നം…അവർ തെണ്ടികൾ ആയത് എങ്ങനെ എന്നവർ തന്നെ കണ്ടെത്തി കഴിഞ്ഞു ..ആയുസ്സിന്റെ മുഴുവൻ ഭാഗവും അവരുടെ ഏതെങ്കിലും സ്വപ്നം യാഥാർഥ്യം ആകുവാൻ ചോര നീരാക്കും.ഒടുവിൽ അധികാരി വർഗ്ഗം അവരെ തെണ്ടികൾ ആകും…എല്ലാം തട്ടിയെടുത്ത് മടിശീല വീർപ്പിക്കും…

ഒരു രാത്രി

ഇന്നലെ ഒരു പാട്ട് കേട്ടില്ലെങ്കിൽ ശ്വാസം മുട്ടി ഞാൻ മരിക്കുമെന്നായപ്പോൾ ചാർജിൽ ഇട്ടിരുന്ന ഫോൺ ഏകദേശം വെളുപ്പിന് ഒരു മണിയോടെ എടുത്തുകൊണ്ട് വന്ന് ഞാൻ കട്ടിലിൽ മലർന്നു കിടന്നു…..ഫോണിലെ മുസിക് തുറന്ന് ഹെഡ് സെറ്റ് ഫിറ്റ് ചെയ്ത് രണ്ട് ചെവികളിലും പാട്ട് എത്തിക്കാൻ കൊറച്ച് കഷ്ടപ്പെട്ടു..അതിന്റെ ഒരു വശം കേൾക്കുന്നതായിരുന്നില്ല.. എങ്ങനെ ഒക്കെയോ അഡ്ജസ്റ്റ് ചെയ്ത് ഫോൺ കട്ടിലിൽ വച്ച് കിടന്നു ..എന്നിട്ടും ഉറക്കം വന്നില്ല…എന്നെ എന്തോ വല്ലാതെ പിടിമുറുക്കി എന്ന് അപ്പോ ഞാൻ മനസ്സിലാക്കിയിരുന്നു..കുറച്ച് നേരം കണ്ണ് തുറന്ന് കിടന്നു…പിന്നെ കുറച്ച് നേരം കണ്ണടച്ച് കിടന്നു. ഇങ്ങനെ ആയാലും എന്തോ ഒന്ന് എന്നെ ശ്വാസം മുട്ടിക്കുകതന്നെ ചെയ്തു…പിന്നെ എപ്പോളോ ഉറങ്ങി..ഉറക്കത്തിലും അതെന്നെ പിന്തുടർന്നു എന്നുതോന്നുന്നു… കാരണം അത്രമേൽ ഇഷ്ടപ്പെടാത്ത സ്വപ്നങ്ങൾ ആണ് കണ്ടത്….

ചിന്തകൾ

ഒറ്റക്ക് ഇരിക്കുമ്പോൾ എന്തൊക്കെയാണ് മനസ്സിലേക്ക് വരുന്നതെന്ന് അറിയില്ല…വീണ്ടും വീണ്ടും ചിന്തിച്ച് കൂട്ടിയിട്ട് ഒരു കാര്യവും ഇല്ലെങ്കിലും വീണ്ടും അതേ ചിന്തിക്കൂ….അത് ഓരോ മനുഷ്യന്റെയും ദൗർബല്യം ആയി തോന്നുന്നു…..പണ്ട് ആരൊക്കെയോ ആയിരുന്നവർ ഇപ്പൊൾ ആരും അല്ല എന്നൊരു സങ്കടം…പക്ഷേ അങ്ങനെ ആക്കിയത് ഞാൻ തന്നെ ആണല്ലോ എന്നോർക്കുമ്പോൾ ഒരു സന്തോഷം..എന്നെ നിയന്ത്രിക്കാൻ എനിക്ക് സാധിച്ചു എന്നൊരു കൃതാർഥത…..അത് എന്തിനാണ് എന്നും എന്താണ് അതിന്റെ ഗുണം എന്നൊന്നും അറിയില്ല..ഇല്ലാത്തത് ആണ് നല്ലത്…ആവശ്യം ഇല്ലാത്തത് ചിന്തികണ്ടല്ലോ എന്നോർത്ത് ..ഇനിയിപ്പോ ഇത്രയൊക്കെ ആയല്ലോ…സ്വയം ഒരു നിലനിൽപ് ഉണ്ടാവണം… പരിഹസിച്ചവർ ഒരുപാട് ഉണ്ടാകും..അറിയില്ല..അന്വേഷിച്ചില്ല..പക്ഷേ അറിയാം…ഞാൻ കണ്ട എന്റെ സ്വപ്നങ്ങൾ നേടി വാശിയോടെ മുന്നിൽ പോയി നിൽക്കണം ….നിൽക്കും….✌️

പകൽ കിനാവൻ

ഇൗ മനുഷ്യൻ ഒരു പകൽകിനാവൻ ആണ്…എന്തൊക്കെയോ കൊണ്ട് എന്നെ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ച ഒരാൾ.
ഈ മനുഷ്യന്റെ ക്യാമറക്കണ്ണുകൾ പതിയുന്നിടം ആർക്കും കണ്ണെത്താത്ത ഇടങ്ങൾ…….
ഈ മനുഷ്യന്റെ വരികൾ പതിഞ്ഞതും ഹൃദയത്തിന്റെ ഏതോ മൂലയിൽ ആർക്കും എത്താൻ ആവത്തിടത്ത്…..
“മൗനത്തിന്റെ വിരലുകൾ ഓർമയുടെ ഇഴകൾ കൊണ്ട് ചിറകില്ലാത്ത ഒരു പക്ഷിയെ തുന്നി എടുക്കുന്നുണ്ട്..”.
_പകൽ കിനാവൻ
എല്ലാ കിനാവുകളും പൂവണിയട്ടെ
Shijukkaa….
Miss u❤️

തനിയെ മിഴികൾ

അന്ന് ഒരിക്കൽ നീ പറഞ്ഞത് ഞാൻ ഓർക്കുന്നു ..”നീ ഒരുപാട് മാറി പോയി…”എന്നാണ് അതെന്ന് തോന്നുന്നു…പക്ഷേ നീ വൈകിപ്പോയി…കാരണം ഞാൻ അപ്പോളേക്കും എന്നെ മാറ്റി എടുത്തിരുന്നു….ഞാൻ എന്ന എന്നെ….എന്റെ അച്ഛനും അമ്മയും സ്നേഹിക്കുന്ന എന്നെ….അതാണ് എനിക്ക് വേണ്ടിയിരുന്നത്…

ഇന്നിപ്പോൾ ഒരു കാലാന്തരത്തിൽ, മുന്നു നാലു മാസങ്ങളുടെ അവധിക്ക് ശേഷം അറിയാതെ മനസ്സിൽ അറിയാതെ പോലും വിചാരിക്കാതെ എന്റെ ഓർമ കൊണ്ടുവന്നതിൽ ക്ഷമാപണം…അറിയാതെയാണ്….ഒരിക്കലും വിചാരിച്ചിരുന്നില്ല….

എങ്കിലും ഹോസ്റ്റലിന്റെ മൂന്നാം നിലയിലെ ഇടനാഴിയിൽ കൂടി പുറത്തേയ്ക്ക് നോക്കി ഗപ്പി സിനിമയിലെ തനിയെ മിഴികൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു നെഞ്ചിടിപ്പ് ,അത് നിന്നെ കുറിച്ചോർക്കുമ്പോൾ ആണെന്ന് തോന്നിപ്പോകും…പക്ഷേ ഇപ്പോളും ഞാൻ പറയുന്ന പോലെ എന്റെ തീരുമാനങ്ങൾ എന്നും തീരുമാനം ആണ്…അതുകൊണ്ട് ഈ അബദ്ധം ഒരിക്കലും ആവർത്തിക്കില്ല…കണ്ണടച്ച് നിന്ന് ആ “തനിയെ മിഴികൾ ” കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീൽ അതിപ്പോ വേറെയാണ്….സ്വയം എന്തൊക്കെ എങ്കിലും തീരാനുള്ള ഒരു തീരുമാനം…എന്തെങ്കിലും അല്ല…ഞാൻ നിനക്ക് ഒടുവിൽ അയച്ച “ഇമോജി” ആണത്….

അകതാരിലീ ചെറു തേങ്ങൽ മാഞ്ഞിടും 🐠

തിരി നീട്ടുമി കുളിരോർമകൾ തിരികെ വരും…..🦋

വെളിച്ചം

ചുറ്റും വെളിച്ചം ആയിരുന്നു……..കണ്ണുകൾ മഞ്ഞളിക്കുന്നൂ…ഒന്നും കാണാൻ പറ്റുന്നില്ല അല്ലേ…ഒരു മായാലോകം…
എങ്കിലും അതിനൊരു സൗന്ദര്യം ഉണ്ടായിരുന്നില്ലേ….ഒരു പ്രത്യേക സൗന്ദര്യം…ഓരോ വെളിച്ചവും പിന്നിട്ട് നടക്കുമ്പോൾ വേറെ എവിടെയോ എത്തി ചെല്ലുന്ന പോലെ തോന്നും…..വേറേ എവിടെയോ….ജീവിതം ആഘോഷിക്കാൻ ഉള്ളതാണ് എന്നൊക്കെ എല്ലാരും പറയും…പക്ഷേ ആഘോഷിക്കാൻ പറ്റാത്തവർ ആണ് ഭൂരിഭാഗവും……..എങ്കിലും ഇടക്ക്‌ ഇങ്ങനെ മായാലോകത്തിൽ ഒക്കെ ഒന്ന് എത്തുന്നത് നല്ലതാണ്….എല്ലാം ഒന്ന് മറക്കാൻ..കൊറച്ച് നേരത്തേയ്ക്ക് എങ്കിലും….

ഇനിയും എന്തൊക്കെയോ

നഷ്ടപ്പെട്ടതൊക്കെ തിരിച്ച് പിടിക്കണം എന്നൊക്കെ ഇടക്ക്‌ തോന്നും…എങ്ങനെ തിരിച്ച് പിടിക്കാൻ എന്നൊന്നും ഒരു പിടിയും ഇല്ല..പക്ഷേ ഇല്ലാത്തത് ആ നല്ലത് എന്ന് തോന്നി…ഇപ്പോളും അങ്ങനെ തന്നെ ആണ്..പക്ഷേ ഇടക്ക്‌ ഒരു ചാഞ്ചാട്ടം ..അതാണല്ലോ തിരിച്ച് പിടിക്കാൻ തൊന്നിച്ചതും….ഒരിക്കലും മറക്കില്ലായിരിക്കും… അറിയില്ല …ഒന്നും അറിയില്ല…എന്തിനായിരുന്നു.ഇപ്പൊഴയിരുന്നൂ… ഓർമയില്ല…പക്ഷേ എന്തൊക്കയോ ഓർമ്മയുണ്ട് …എന്തൊക്കെയോ…..🕓🖊️📚……..

👨‍👨‍👧‍👦💫🦋🏔️⛪🚙 ഇനിയും എന്തൊക്കെയോ

മറക്കാൻ ഒള്ള ഓർമകൾ സമ്പാദിക്കണം….❄️

Create your website at WordPress.com
Get started