Be happy in little things…

ജീവിതത്തിൽ പ്രശ്നങ്ങളും സങ്കടങ്ങളും ഇല്ലായിരുന്നെങ്കിൽ സന്തോഷത്തിന് ഇത്ര മധുരം ഉണ്ടാവും എന്നു തോന്നുന്നില്ല..ഭാവിയെപ്പറ്റി ഒരുപാട് സ്വപ്നങ്ങൾ നെയ്ത് കൂട്ടുന്ന ഓരോ മനുഷ്യനും പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ തളർന്നു പോവുക തന്നെ ചെയ്യും.. അത്ര മേൽ ദുർബലമായ മനസ്സിന് ഉടമകളാണ് ആണ് എല്ലാവരും…പ്രതിസന്ധികളിൽ സന്തോഷവും സമാധാനവും തേടി പോകുന്ന ആളുകളെ കണ്ടിട്ടുണ്ട്…ഒരു പക്ഷേ നമ്മളെ സ്നേഹിക്കുന്നവരിൽ അല്ലെങ്കിൽ ഇഷ്ടപെട്ട വിനോദങ്ങളിൽ യാത്രകളിൽ എഴുത്തുകളിൽ ഓക്കേയും സന്തോഷം കണ്ടെത്തണം…വഴിയരികിൽ കണ്ട ഒരു അപരിചിത മനുഷ്യനെ നോക്കി ഒരു പുഞ്ചിരി നൽകണം…സൂര്യാസ്തമയം കണ്ട് ഒരു കവിത എഴുതണം..വൈകുന്നേരങ്ങളിൽ നടക്കാൻ ഇറങ്ങണം..ചേക്കേറുന്ന കുരുവി കൂട്ടിലെ കുഞ്ഞുങ്ങളെ കാണണം…ചെറിയ കാറ്റിൽ കണ്ണടച്ച് അങ്ങനെ സ്വപ്നങ്ങൾ കാണണം….ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്താം…#be happy in little things

രാത്രി

രാത്രി ഉറക്കം വരാതെ അങ്ങനെ കിടന്നാൽ എന്ത് ചെയ്യും …സംഗതി ആകെ ശോകം ആണ് .താങ്കളുടെ നെറ്റ് ക്വാട്ട അവസാനിച്ചു എന്ന് ജിയോ അദ്യം തന്നെ മെസേജ് അയച്ചുകഴിഞ്ഞൂ.. ചെവിയിൽ തിരുകി വച്ചിരിക്കുന്ന സാധനത്തിൽ നിന്ന് വരുന്ന ഒരു മാതിരി ഹിന്ദി പാട്ട് കൂടെ കേട്ടപ്പോ പൂർത്തിയായി.(യാഥാർഥ്യത്തിൽ എന്റെ ഇഷ്ട പാട്ടുകൾ ) ചെവിയിൽ നിന്ന് അത് എടുത്ത് എറിഞ്ഞ് കിടന്നപ്പോ അടുത്ത് കിടന്നുറങ്ങുന്ന എന്റെ സഹോദരിയുടെ ഹെഡ് സെറ്റിലെ പാട്ട് എന്റെ ചെവിയിൽ എത്തിക്കഴിഞ്ഞു..അതും ഏതോ ഇംഗ്ലീഷ് dj bgm …how it is possible? അവളുടെ ഹെഡ് സെറ്റ് ഒരു ചൈന സാധനം ആണ്(I mean duplicate .actually ലോകത്തിലെ തന്നെ ഏറ്റവും മികച്ച products aanu ചൈനയുടെ )അടുത്ത മുറിയിൽ കിടക്കുന്ന എന്റെ അമ്മയും അച്ചയും കേൾക്കാത്തത് ഭാഗ്യം..
ചൂട് സഹിക്ക വയ്യാതെ ഞാൻ പുതപ്പും എന്റെ മുകളിൽ കിടന്ന അവളുടെ കാലും എല്ലാം കൂടെ എടുത്ത് എറിഞ്ഞു..കുറച്ച് നിമിഷങ്ങൾക്ക് ശേഷം രാവിലെ കണ്ട ഇംഗ്ലീഷ് സിനിമയിലെ കഥാപാത്രങ്ങൾ ഓരോരുത്തരായി എന്റെ മുന്നിൽ അവതരിക്കുകയാണ് ..പുതപ്പ് ഇരട്ടി വേഗത്തിൽ ഞാൻ പുതച്ച് മൂടി. ഉറങ്ങാൻ ശ്രമിക്കുകയാണ്..തീരെ നിവൃത്തിയില്ല . ഞാൻ റൂമിലെ ലൈറ്റ് ഇട്ടു .വാതിൽ തുറന്ന് വീടിന്റെ മുറ്റത്ത് ഇറങ്ങി. .നല്ല തണുപ്പ്.വീട്ടിലെ മുഖ്യ താരം ജാക്കി (6 മാസം പ്രായം ഉള്ള പട്ടികുട്ടി) കിടന്നുറങ്ങുന്നു. എന്നെ ഒന്ന് പൊങ്ങി നോക്കിയ ശേഷം പുള്ളിക്കാരൻ ചാഞ്ഞു. അവന്റെ ധൈര്യത്തിൽ ഞാൻ വരാന്തയിൽ ഇരുന്നു…വല്ലാത്തൊരു സൗന്ദര്യം ആണ് രാത്രിക്ക് ..വല്ലാത്ത നിശ്ശബ്ദത. തണുപ്പ്.. ആകാശത്തേക്ക് നോക്കി. പാതി മുറിഞ്ഞ ചന്ദ്രനും നക്ഷത്രങ്ങളും ഓക്കെയ്യായി ബൂട്ടിഫുൾ ..എന്തൊക്കെയോ ചിന്തിച്ച് കൊറേ നേരം കടന്നു പോയി. .രാത്രി വവ്വാലുകൾ പറന്ന് നടന്നു. .കുറെ നിമിഷങ്ങൾ കടന്നു പോയി. ആ നേരിയ തണുപ്പിൽ ..ചെറിയ കാറ്റിൽ ..ജാക്കി നല്ല ഉറക്കം തന്നെ…പുതിയ കഥാപാത്രങ്ങൾ വരുന്നതിനു മുന്നേ ഞാൻ ജാക്കിയെ ഒന്ന് തലോടി ചാടി കയറി വാതിൽ അടച്ചു..

ഗുണപാഠം .രാത്രിക്ക് വല്ലാത്ത സൗന്ദര്യം ആണ് കേട്ടോ..സമയം കിട്ടിയാൽ അല്ലെങ്കിൽ ഉറക്കം ഇല്ലേൽ ഒന്ന് ട്രൈ ചെയ്തോളൂ…രാത്രി യാത്രകൾക്ക് അതിലും ഭംഗിയാണ്…

ഹോസ്റ്റൽ ജീവിതം

ചുരുങ്ങിയ നാളുകൾ കൊണ്ട് ഒരുപാട് ഓർമ്മകൾ സമ്മാനിച്ചത് പ്ലസ്ടു കഴിഞ്ഞുള്ള റിപ്പീറ്റ് കാലത്തെ പാല ജീവിതം ആയിരുന്നു..പുറം ലോകവുമായി തീരെ ബന്ധം ഇല്ലാതിരുന്ന അക്കാലത്ത് പരിചിതമായ മുഖങ്ങൾ പോലും ക്യാംപസിൽ തന്നെ കണ്ടുമുട്ടാൻ ആഴ്‍ച്ചകളോ മാസങ്ങളോ വേണ്ടി വന്നു.വീട്ടുകാരുടെ പ്രതീക്ഷയും ലോഡ് നോട്ടുകളും തിങ്കളാഴ്ചത്തെ റാങ്കുകളും ഒക്കെയ്ക്കിടയിൽ ഏക ആശ്വാസം ഹോസ്റ്റലിലെ ജീവിതം തന്നെ..രാത്രി പഠനവും സ്വാദിഷ്ടമായ ഭക്ഷണവും (😂) അതിനെക്കാൾ അപ്പുറം പിണങ്ങി മുഖം വീർപ്പിച്ച് നടന്നതും പിന്നെ രാത്രിയിലെ പ്രേതങ്ങുടെ വരവും ,സന്ധ്യ ചേച്ചിയുടെ ചളിയും..വിഷ്ണു ചേട്ടന്റെ ബുള്ളറ്റിലെ വരവും..ചമ്മന്തി പൊടികളും മീൻ അച്ചാറും.പിന്നെ റഫറൻസുകളും ..അങ്ങനെ ഒരുപാട് ഒരുപാട്… ഹോസ്റ്റൽ ജീവിതം ഇപ്പോളും തുടരുന്നു.. എന്റെ ആരോഗ്യം തിരുവനന്തപുരത്തെ മലിനീകരണം നശിപ്പിച്ചതിനാൽ ഫസ്റ്റ് ഇയർ അത്ര മേൽ ബോറയിരുന്നൂ.. കമ്പയിൻ സ്റ്റഡി എന്ന വ്യാജേന സൂര്യാസ്തമയം കണ്ട് കഥ പറഞ്ഞിരിക്കും..കോളജിലെ കഥകളും വഴക്കും ഓക്കേയയി തകർക്കും….പിന്നെ യാത്രകൾ..പൊതുവെ ആൺകുട്ടികൾ പോവുന്ന adventure ഏറ്റെടുത്തുകൊണ്ട് ചിട്ടിപാറ വരെ എത്തിയിരിക്കുന്നു ….അതും രണ്ട് പെൺകുട്ടികൾ തനിയെ..ഇനിയും ഉണ്ട് അങ്ങ് കന്യാകുമാരി വരെ…അതി രാവിലെ ആറുമണിക്ക് വാകമരങ്ങൾ വിരികുന്ന ഫുട്പാതിലെ കാഴ്ചകൾ ഓക്കേ കണ്ട് പള്ളിയിലേക്ക് പോകുന്ന ആ അനുഭവം ഓക്കേ ..വല്ലാത്ത നോവായി മാറാൻ പോകുന്നു..

കേൾക്കാം

ജീവിതത്തിൽ ഒരിക്കൽ പോലും ആറ് മണിക്ക് എണീറ്റ് കുളിച്ചിട്ടില്ലാത്ത ഞാൻ പതിവിന് വിപരീതമായി ഒരു സാഹസത്തിനു ഇറങ്ങി പുറപെട്ടു..5മണിക്ക് എണീറ്റ് രണ്ട് breathing in breathing out ചെയ്ത ശേഷം കുറച്ച് physics പഠിച്ചു ഉടൻ തന്നെ ഒരു നീണ്ട കുളിയും കഴിഞ്ഞ് തുണി കഴുകാൻ വാഷിംഗ് ഷെഡിൽ എത്തി…അവിടെ കാഴ്ച അല്പം കുറവുള്ള ഒരു ചേച്ചി തുണി കഴുകുകയാണ്..ഞാൻ ഏറ്റവും അറ്റത്തെ അലക്കുകല്ലു പിടിച്ച് പൈപ്പിന്റെ മൂട്ടിൽ ബക്കറ്റ് വച്ച് വെള്ളം തുറന്നു..ചേച്ചി അവിടെ നിന്ന് ചോദിച്ചു” ആരാ അവിടെ”..ഞാൻ മിണ്ടുന്നില്ല…വീണ്ടും ചോദ്യം ഒന്ന് രണ്ട് തവണ കൂടി…ഞാൻ മിണ്ടുന്നില്ല..എന്തിനാണോ ദൈവമേ ഞാൻ ഇപ്പൊ തന്നെ തുണി കഴുകാൻ വന്നതെന്ന ചിന്തയിൽ ഞാൻ..യാഥാർഥ്യത്തിൽ ഞാൻ മനഃപൂർവം തന്നെ മിണ്ടാതിരുന്നതാണ്(മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ)..കുറച്ച് നിമിഷങ്ങൾക്ക് ശേഷം അത് സംഭവിച്ചു. ആ ചേച്ചി എന്റെ അടുത്തേയ്ക്ക് നടന്നു വരികയാണ് .എന്ത് ചെയ്യണം എന്നറിയാതെ ഞാനും …ചേച്ചി എന്റെ അടുത്ത് ചീറി പാഞ്ഞ് എത്തി..എന്താ കൊച്ചിന്റെ പേര്…ഞാൻ എന്തോ കള്ള പേര് പറയുന്നു…ഏത് കോളേജ്..ഏതാ വിഷയം..ഞാൻ എന്തൊക്കെയോ തീരെ താൽപര്യമില്ലാത്ത രീതിയിൽ പറഞ്ഞ് ഒപ്പിച്ചു..പിന്നെയും ചോദ്യങ്ങൾ ..ഒന്നിനും ഉത്തരമില്ല ..ഒടുവിൽ തന്നെ യഥാ സ്ഥാനത്തേയ്ക്ക് ചേച്ചി പാഞ്ഞു…ഞാൻ എന്റെ തുണി അലക്കി എന്നൊപ്പിച്ച് അവിടുന്ന് പാഞ്ഞു..

ഒരു സന്ദർഭം കൂടി..കാഴ്ച ഇല്ലാത്ത രണ്ട് പേർ രാത്രി ജനാലക്കരികിൽ ഇരുന്നു തണുത്ത കാറ്റ് കൊള്ളുന്നു . അവർ തങ്ങളുടെ സ്വപ്നങ്ങൾ തിരയുകയായിരുന്നു…അവരിൽ ഒരാൾക്ക് ഒരു ദിവസം ഇൗ ലോകത്തെ കാഴ്ചകൾ മുഴുവൻ കാണാൻ കൊതിയാവുന്നു..ഒരു ദിവസം മതി.. ഒരു ദിവസം..പുഴകൾ കിളികൾ മഞ്ഞ് മലകൾ കാടുകൾ എല്ലാം കാണണം..പിന്നെ നിറങ്ങൾ ആകാശം അങ്ങനെ അങ്ങനെ…

ഇത് ഒളിച്ച് നിന്ന് കേട്ട എനിക്ക് തോന്നിയത് നമ്മൾ ഒക്കെ ഇത്ര ഭാഗ്യവാന്മാർ ആണ്..കാണാൻ കേൾക്കാൻ സംസാരിക്കാൻ ഓക്കെയും…നമ്മൾ കുറച്ച് കൂടി മറ്റുള്ളവരെ കേൾക്കണം .പ്രത്യേകിച്ച് ഇവരെയൊക്കെ .നമ്മെ പോലെ എഴുതാനും നടക്കാനും സംസാരിക്കാനും ഒക്കേ ആഗ്രഹിച്ചിട്ടും ഒന്നിനും കഴിയാത്തവർ… നമുക്ക് അവരെ ഓർക്കാം..ഒരു തവണ ഭൂമിയെ കാണാൻ മാത്രം ഉള്ള സ്വപ്നം കൊണ്ട് നടക്കുന്നവരെ…👀

വെല്ലിയാംകല്ലിന്റെ രഹസ്യം

ഒരു സ്നേഹദാഹം..

“പ്രിയപ്പെട്ടവളെ..

എന്നോടോന്ന് സംസാരിക്കാമോ ..?ഒന്ന് അടുത്ത് വന്നിരിക്കാമോ…?നീ എവിടെയാണ് നിന്നെ ഒന്ന് കാണാൻ എന്നെ അനുവദിക്കാമോ.?ഒരു ഫോൺ കോൾ..ഒരു മെസ്സേജ്…

എന്തെങ്കിലും..?? നിന്നോട് ഞാൻ എന്ത് തെറ്റാണു ചെയ്തത്..വളരെക്കാലം എന്നിലേക്ക് സ്നേഹം പൊട്ടിയോഴുക്കി ,പെട്ടെന്നൊരു നാൾ എന്തേ നീ എന്നോട് മിണ്ടാതായി..?

ആ സ്ത്രീ അവളെ നോക്കി കരയുകയാണ്..എന്തൊരു കഷ്ടമാണ്…അവർ അവളുടെ സ്നേഹത്തിന് വേണ്ടി യാചിക്കുന്നു…അവളാകട്ടെ വളരെ പ്രയാസപ്പെട്ട് തിരിഞ്ഞു നടക്കുന്നു…എന്ത് ക്രൂരയാണവൾ..കഠിന ഹൃദയ..സ്നേഹത്തിന് വേണ്ടി ദാഹിക്കുന്ന അവരെ അവൾ തീർത്തും അവഗണിക്കുന്നു. തീർച്ചയായും മുൻപ് അവർ വളരെ സ്നേഹത്തിൽ കഴിഞ്ഞിരുന്നവർ ആയിരിക്കണം.അല്ലെങ്കിൽ ഇൗ സ്ത്രീ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ഞാൻ കരുതി..എന്താണ് അവർ തമ്മിലുള്ള ബന്ധം..?? ഒരുപക്ഷേ ആ സ്ത്രീയുടെ മകളാണോ അവൾ? അതോ വെറും ഹൃദയം കൊണ്ട് ബന്ധപ്പെട്ടവരോ ?

അവളങ്ങനെ തിരിഞ്ഞ് നടക്കുകയാണ് ..അവരാകട്ടെ നിർവികാരതയിലും…

പിന്നെ കുറച്ച് നാളുകൾക്ക് ശേഷം അവൾ അത്യധികം വിഷമത്തോടെ ആരോടെന്നില്ലാതെ പറയുന്നത് ഞാൻ കേട്ടു..”ആരെന്നു പേര് വിളിച്ചു പറയാൻ പറ്റാത്ത നിങ്ങളെ ഞാൻ വളരെയികം സ്നേഹിച്ചിരുന്നു..ഇപ്പോളും സ്നേഹിക്കുന്നു…പക്ഷേ നമ്മെ ബന്ധപ്പെടുത്തിയ ഒരു നൂലിഴ എന്നെ വേദനിപ്പിക്കുന്നു..ഒരുപാട് കണ്ണീർ പൊഴിച്ചിട്ടെങ്കിലും അതിനെ മുറിച്ചറിഞ്ഞതിന്റെ വാർഷികം ആഘോഷിച്ചിട്ട്‌ ഇന്നെയ്ക് ഏഴ് ദിവസമേ ആകുന്നുള്ളൂ…ഇനിയും ബാക്കിയുണ്ട്..അത് ഓർമകളാണ്.അതിനും മരണം ഉണ്ടാവും എന്ന് കരുതുന്നില്ല എങ്കിലും എന്നെ വേദനിപ്പിക്കാൻ ഉള്ള ശക്തി ആ ഓർമകൾക്ക് ഇല്ലാതാവും വരെയോ,അതോ അതിനും ശേഷമോ..! എന്നോട് ക്ഷമിക്കുക..”

അവൾ കരയുകയാണ്….

തിരകൾ

തിരകൾ അകലെ ആയി കഴിഞ്ഞു… അങ്ങകലെ…ഒരിക്കലും കണ്ടുമുട്ടത്തിടത്…അങ്ങനെ ഒരിടം ഉണ്ടോ…ഒരേ കടലിൽ തന്നെ അല്ലെ…എന്നെങ്കിലും ഒരേ തീരം തേടി പണ്ട് ഒരുമിച്ച് കഥ പറഞ്ഞ തിരകൾ എത്തുമോ.?അറിയില്ല…തിരകൾ പരസ്പരം മനസിലാവാത്ത വിധം മറന്നുപോയിരിക്കണം …

അപ്രതീക്ഷിതം

അപ്രതീക്ഷിതമായി ഒരു സമ്മാനം ലഭിക്കുക ഒരുപാട് സന്തോഷമാണ് അല്ലേ…എന്റെ ഒരു കൂട്ടുകാരൻ ഒരു സമ്മാനം തന്നു എനിക്ക്…തികച്ചും അപ്രതീക്ഷിതം…ഒരിക്കലും ഞങ്ങൾ തമ്മിൽ സ്നേഹത്തോടെ സംസാരിച്ചതായി എനിക്കോർമയില്ല…പക്ഷേ അവൻ എന്റെ നല്ല കൂട്ടുകാരൻ ആണ്. . ഇത് എഴുതുമ്പോൾ ഒരുപാട് സങ്കടം തോന്നുന്നു…കാരണം ആരൊക്കെയോ എന്നും കൂടെ ഉണ്ടാവണം എന്ന് കരുതിയിരുന്നു…അവർ ഇന്നെവിടെ എന്നുപോലും അറിയില്ല…ഇതൊക്കെ ജീവിതം ആണല്ലേ…ഓരോ അനുഭവങ്ങളും…ഒരിക്കൽ കണ്ടാൽ തീരാവുന്ന പരിഭവങ്ങൾ ..അത് നീയും ഞാനും അറിഞ്ഞുകൊണ്ട് തന്നെ പരിഭവങ്ങളായി ഇരികുന്നുവോ എന്നുതൊന്നി പോകുന്നു…ഓർമ്മകൾ ഓക്കെയും എന്റെ കൈയിൽ ബാക്കിയുണ്ട് .. 🌸

എന്തായാലും പ്രതീക്ഷിക്കാത്ത സുഹൃത്ത് തന്ന പ്രതീക്ഷിക്കാത്ത സമ്മാനത്തിന് ഒരുപാട് സ്നേഹം .♥️♥️

ഡിസംബർ

വർഷങ്ങൾക്കിപ്പുറം വീണ്ടും ഒരു ഡിസംബർ…കൊച്ചിപിടിക്കുന്ന തണുപ്പും,മഞ്ഞുവീഴുന്ന രാത്രികളും അതിസുന്ദരമായ പുൽ കൂടുകളും നക്ഷത്രങ്ങളും കാരോലുകളും അങ്ങനെ കുറെ ഓർമകളുമായി ഒരു ക്രിസ്തുമസ് രാവിലേക്ക് ….ഇനിയും ഡിസംബർ മാസങ്ങൾ ഉണ്ടാവും..പക്ഷേ എന്തൊക്കെയോ മാറി പോകാറുണ്ട്…നമ്മുടെ പ്രായം..സൗഹൃദങ്ങൾ..സാഹചര്യങ്ങൾ…സന്തോഷങ്ങൾ…ഓക്കെയും….

.ഒരിക്കലും വയസ്സ് അധികമാവാതെയിരുന്നെങ്കിൽ.പഴയ കാലം തിരിച്ചു വന്നെങ്കിൽ…ഡിഗ്രീ രണ്ടാം വർഷം പഠിക്കുന്ന ഞാൻ ഇത് ചിന്തിക്കുകയാണ് എങ്കിൽ പ്രായമായ നമ്മുടെ അച്ഛൻ അമ്മ അവരൊക്കെ ഇത്ര മാത്രം ആഗ്രഹിക്കുന്നുണ്ടാവും.

ദിവസങ്ങൾക്ക് മുമ്പേ പുൽ കൂട് നിർമ്മാണം തുടങ്ങിയിട്ടുണ്ടാവും…..തിന മുളപ്പിച്ച് കുളം ഓക്കേ പണിത് പറയിൽ പോയി ഉണ്ണിശോ പുല്ലും പറിച്ച് പുൽകൂട് അടിപൊളിയായി ലൈറ്റ് ഓക്കേ ഇട്ട് ഭംഗിയാക്കും…

കോച്ചി പിടിക്കുന്ന തണുപ്പിൽ വീടുകൾ തോറും ഉണ്ണിയേശുവിനെ കൊണ്ട് കയറിയിറങ്ങി കേക്കുകൾ അകത്താക്കി ഓരോ വീട്ടിലെയും പുൽ കൂടുകൾ കണ്ട് അതിന്റെ വശങ്ങളിൽ ഇട്ടിരിക്കുന്ന ബലൂണുകൾ കുത്തി പൊട്ടിച്ച് ,ഒടുവിൽ ശീണിച്ച് പാതിരാ കുർബാനയ്ക്ക് പള്ളിയിൽ ഇരുന്ന് ഉറക്കം തൂങ്ങി അവിടുന്ന് ഒരു ക്രിസ്തുമസ് ട്രീ 🌲 എടുത്ത് അതിലെ സമ്മാനം തുറന്ന് നോക്കി പരിതപിച്ച് വീട്ടിലെത്തി ഉച്ച വരെ കിടന്നുറങ്ങി , എണീറ്റ് നോമ്പ് വീടി ഒരു സിനിമ ഓക്കേ കണ്ടിരിക്കുന്ന ക്രിസ്തുമസ് ..അത് ഓർമകൾ ആകുന്ന കാലം വിദൂരല്ല എന്ന് തോന്നുന്നു ….

Design a site like this with WordPress.com
Get started